പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള സിൻജാരോ നഗരത്തിൽ 40 വയസ്സുകാരിയായ വനിതയെ കൂട്ടബലാത്സംഗം ചെയ്തശേഷം തലവെട്ടി ക്രൂരമായി കൊലപ്പെടുത്തി. ദിയ ഭീൽ എന്ന വനിതയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ (പിപിപി) സെനറ്റർ കൃഷ്ണ കുമാരി സംഭവസ്ഥലം സന്ദർശിച്ചു.
മൃതദേഹം ഗോതമ്പുപാടത്ത് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഭീൽ എന്ന ഗോത്ര വിഭാഗത്തിൽ പെടുന്ന ദിയ വിധവയും അഞ്ചു കുട്ടികളുടെ അമ്മയുമാണ്. അതേസമയം രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പാക്കിസ്ഥാൻ നിറവേറ്റണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. സംഭവത്തിന്റെ കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി കൂട്ടിച്ചേർത്തു.