പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു. സംഭവത്തില്‍ യുവ സംവിധായകന് കുരുവങ്ങാട് കേളമ്പത്ത് ജാസിക് അലിയെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് പലയിടങ്ങളിലും കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പരാതി. നേരത്തെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതായും ഇയാള്‍ക്കെതിരെ പരാതിയുണ്ടായിരുന്നു.
ഒളിവില്‍ താമസിച്ചിരുന്ന നടക്കാവിലെ താമസസ്ഥലത്ത് വെച്ച് പൊലീസിനെ കണ്ട ജാസിക് അലി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. സാഹസികമായാണ് ഇയാളെ പൊലീസ് പിടികൂടിയത്.
പെണ്‍കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നരമാസം മുമ്പ് അറസ്റ്റിലായിരുന്ന ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിനിടെ ആണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന വിവരം പൊലീസിന് ലഭിച്ചത്. ബൈനറി എന്ന ചിത്രത്തിന്റെ സംവിധായകന് ആണ് ജാസിക് അലി.