അഞ്ച് പതിറ്റാണ്ട് കുളിക്കാതെ ജീവിച്ച മനുഷ്യൻ മരിച്ചു. 94ാം വയസ്സിലാണ് ഇറാൻകാരനായി അമൗ ഹാജിയുടെ അന്ത്യം. ‘ലോകത്തിലെ ഏറ്റവും വൃത്തിഹീനൻ’ എന്നറിയപ്പെട്ടിരുന്ന അമൌ ഹാജി 50 വർഷത്തിലധികമായി കുളിച്ചിട്ടില്ലായിരുന്നു. ഇറാൻ വാർത്താ ഏജൻസി ഐആർഎൻഎയാണ് അമൌ ഹാജിയുടെ മരണ വാർത്ത പുറത്തുവിട്ടത്.
അര നൂറ്റാണ്ട് കാലം കുളിക്കാതെ ജീവിച്ചത് തൻ്റെ ആരോഗ്യം സംരക്ഷിക്കാനാണെന്നായിരുന്നു ഇയാളുടെ വാദം. വെള്ളവും സോപ്പുമൊന്നും ഇയാൾ ഉപയോഗിച്ചിരുന്നില്ല. കുറച്ചു മാസം മുന്‍പ് ഗ്രാമവാസികള്‍ എല്ലാംകൂടി ഹാജിയെ കുളിപ്പിച്ചതായാണ് വിവരം. മുൻപും പല തവണ കുളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഹാജി വിസമ്മിച്ചു.
കുളിച്ചാൽ താൻ അസുഖബാധിതൻ ആകുമെന്നായിരുന്നു ഹാജി വിശ്വസിച്ചിരുന്നത്. 50 വർഷം കുളിക്കാതിരുന്ന ഇയാൾ കുളിച്ചതോടെ രോഗബാധിതനവുകയായിരുന്നു. ഞായറാഴ്ചയായിരുന്നു അന്ത്യം. പന്നി മാംസം കഴിക്കാനിഷ്ടപ്പെട്ടിരുന്ന ചത്ത് ചീഞ്ഞ മൃഗമാംസവും പഴയ എണ്ണ കാനിൽനിന്നുള്ള മോശമായ വെള്ളവുമായിരുന്നു സ്ഥിരമായി കഴിച്ചിരുന്നത്. പുകവലിശീലത്തിന് അടിമയായിരുന്ന ഇയാളുടെ കൈയ്യിൽ എപ്പോഴും സിഗരറ്റ് കാണാം.
ഇറാൻ്റെ തെക്കൻ പ്രവിശ്യയായ ഫാർസിലെ ദേജ്ഗാ ഗ്രാമത്തിലാണ് ഹാജി താമസിച്ചിരുന്നത്.