2023ഓടെ ലോകം സാമ്പത്തികമാന്ദ്യത്തെ അഭിമുഖീകരിക്കാൻ സാധ്യതയെന്ന് ലോകബാങ്ക്. പണപ്പെരുപ്പം ലഘൂകരിക്കാൻ ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്നും വിതരണ തടസങ്ങള്‍ നീക്കണമെന്നും ലോകബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനോടകം തന്നെ ആഗോള മാന്ദ്യം സൂചിപ്പിക്കുന്ന നിരവധി ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതായാണ് റിപ്പോർട്ട്.ആഗോള സമ്പദ് വ്യവസ്ഥ 1970ന് ശേഷമുള്ള ഏറ്റവും വലിയ മാന്ദ്യം നേരിട്ടുതുടങ്ങിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
ആഗോള വളര്‍ച്ച കുത്തനെ കുറയുന്നതോടെ കൂടുതല്‍ രാജ്യങ്ങള്‍ മാന്ദ്യത്തിലേക്ക് വീഴുന്നതിനാൽ ഇത്തവണ ആഘാതം കൂടുതലായിരിക്കും. വികസ്വര സമ്പദ് വ്യവസ്ഥകളിലും വിപണിയിലും ഇത് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതാണ് തൻ്റെ ആശങ്കയെന്നും ലോകബാങ്ക് പ്രസിഡൻ്റ് ഡേവിഡ് മാല്‍പാസ് പറഞ്ഞു.
യുഎസ്, യൂറോപ്പ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ വായ്പാ നിരക്കുകള്‍ വലിയതോതില്‍ ഉയര്‍ത്തുകയാണ്. പണത്തിൻ്റെ കുറഞ്ഞ വിതരണം തടയുന്നത് ലക്ഷ്യമിട്ടാണിത്.സര്‍ക്കാരിൻ്റെ കണക്കനുസരിച്ച് ഇന്ത്യയുടെ റീടെയില്‍ പണപ്പെരുപ്പം ആഗസ്റ്റ് മാസത്തില്‍ 7 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ജൂലൈ മാസത്തില്‍ ഇത് 6.71 ശതമാനമായിരുന്നു.