ഫിഫ ലോകകപ്പിനായി ഖത്തറിൻ്റെ സുരക്ഷാ സന്നാഹം തയാറായിക്കഴിഞ്ഞു. അഞ്ച് ദിവസം നീണ്ടുനിന്ന വത്തൻ അഭ്യാസം വിജയകരമായി സമാപിച്ചു.
ലോകകപ്പ് അവസാനവട്ട സുരക്ഷാസന്നദ്ധത ഉറപ്പിക്കാൻ 13 സൌഹൃദ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയായിരുന്നു അഭ്യാസം. ഈ മാസം 23ന് തുടങ്ങിയ വത്തൻ സുരക്ഷാ അഭ്യാസം കഴിഞ്ഞ ദിവസം സമാപിച്ചു. ഖത്തറിലെ 11 മന്ത്രാലയങ്ങൾ കൂടാതെ 13 രാജ്യങ്ങളിൽ നിന്നുള്ള സൈനിക, പൊലീസ്, സുരക്ഷാ വിഭാഗങ്ങളും അഭ്യാസത്തിൽ പങ്കെടുത്തു.
പൊതു സുരക്ഷാ വിഭാഗം, ടൂർണമെൻ്റ് സുരക്ഷ, സിവിൽ അതോറിറ്റി, പ്രവർത്തന വിഭാഗങ്ങൾ തുടങ്ങി ലോകകപ്പുമായി ബന്ധപ്പെട്ട സുരക്ഷ ഒരുക്കുന്ന എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെയാണ് നടത്തിയത്. സ്റ്റേഡിയങ്ങൾ, വിമാനത്താവളങ്ങൾ, മെട്രോ-ബസ് സ്റ്റേഷനുകൾ, പ്രധാന പൊതു ഇടങ്ങൾ, തുറമുഖങ്ങൾ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം വത്തൻ അഭ്യാസം നടത്തി.
സേനാ ശേഷി പരിശോധിക്കൽ, അടിയന്തര കേസുകളിൽ പ്രതികരണത്തിൻ്റെ വേഗം അളക്കൽ, കമാൻഡ് ആൻഡ് കൺട്രോൾ മെക്കനിസം സജീവമാക്കുക, ചുമതലകളിൽ സമഗ്രത ഉറപ്പാക്കാനും ജോലികൾ കൃത്യമായി നടപ്പാക്കാനും സൈനിക-സിവിൽ അധികാരികളുമായുള്ള സംയുക്ത സഹകരണം ശക്തിപ്പെടുത്തുക, ലോകകപ്പിൽ പങ്കെടുക്കുന്ന സഹോദര-സൗഹൃദ ശക്തികളുമായുള്ള സഹകരണം ശക്തിപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം.
HH The Amir inaugurated the Lekhwiya Force camp building and witnessed a readiness show of the security forces for the FIFA World Cup Qatar 2022.
HH the Amir also gave the signal for the start of "Watan" exercise.#MOIQatar #Qatar2022 pic.twitter.com/GEJ8AObDeE
— Ministry of Interior (@MOI_QatarEn) October 21, 2022
നവംബർ 20 മുതൽ ഡിസംബർ 23 വരെയാണ് ഖത്തറിൽ ലോകകപ്പ്.