ദുബായിൽ വീസ പിഴകൾ അന്വേഷിക്കാൻ വെബ്സൈറ്റ്. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ വെബ്സൈറ്റിലുടെയാണ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. താമസക്കാർക്കും സന്ദർശകർക്കും അവരുടെ താമസ-കുടിയേറ്റ രേഖകളിൽ പിഴവുകൾ വന്നിട്ടുണ്ടോ എന്ന് സ്വയം പരിശോധിച്ച് ഉറപ്പുവരുത്താനുള്ള സേവനമാണ് https://gdrfad.gov.ae/en/fines-inquiry-service എന്ന വെബ്സൈറ്റിലൂടെ ഒരുക്കിയിട്ടുള്ളത്.
ഉപയോക്താക്കളുടെ അന്വേഷണങ്ങൾക്ക് സ്മാർട് സംവിധാനങ്ങളുടെ സഹായത്തോടുകൂടി ഏറ്റവും വേഗത്തിൽ മറുപടി നൽകുന്നതിന്റെ ഭാഗമാണിത്.
പരിശോധിക്കേണ്ട രീതി
വെബ്സൈറ്റിലെ ‘ഫൈൻ എൻക്വയറി’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇവിടെ പിഴകൾ അറിയാൻ സാധിക്കും. പാസ്പോർട്ട് നമ്പർ ,വീസ ഫയൽ നമ്പർ, യുഐഡി നമ്പർ, എമിറേറ്റ്സ് ഐഡി നമ്പർ ഇവയിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുക. അതിനോടൊപ്പം ജനന തിയതിയും നൽകിയാൽ നിലവിലെ പിഴകൾ വെബ്സൈറ്റിൽ കാണാൻ സാധിക്കും. വീസ കാലാവധി കഴിഞ്ഞതിന് ശേഷവും രാജ്യത്ത് താമസിക്കുന്നതിന് റസിഡൻസി വീസക്കാർക്കും സന്ദർശക വീസക്കാർക്കും ഒരു ദിവസം 50 ദിർഹം പിഴയായി ഈടാക്കും.