പരീക്ഷയ്ക്ക് ചോദ്യക്കടലാസില് അറിയാത്ത ചോദ്യങ്ങളാണെങ്കിലും എന്തെങ്കിലുമൊക്കെ എഴുതി വച്ച് കനം തോന്നിക്കുക എന്നത് പല വിദ്യാര്‍ത്ഥികളും പലവട്ടം ചെയ്തിട്ടുള്ളതാണ്. അത്തരത്തിൽ ഒരു ഉത്തരക്കടലാസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അറിയാത്ത ചോദ്യങ്ങൾക്ക് സിനിമാ പാട്ട് ഉള്‍പ്പെടെ എഴുതിവച്ച വിദ്യാര്‍ത്ഥിയുടെ കുസൃതിയ്ക്ക് സരസമായി ടീച്ചര്‍ നല്കിയ മറുപടിയും ശ്രദ്ധ നേടുകയാണ്.
മൂന്ന് ചോദ്യങ്ങള്‍ക്ക് പാട്ടിന്റെ രൂപത്തിലാണ് വിദ്യാർത്ഥി ഉത്തരങ്ങൾ നൽകിയിരിക്കുന്നത്. ആദ്യത്തെ ചോദ്യത്തിന് ഉത്തരമായി ‘ഗീവ് മീ സം സണ്‍ഷൈന്‍, ഗീവ് മീ സം റെയ്ന്‍ ‘എന്ന ഗാനത്തിന്റെ വരികളാണ് എഴുതിയിരിക്കുന്നത്. എന്നാൽ രണ്ടാമത്തെ ചോദ്യത്തിന് ടീച്ചറെ നല്ല രീതിയിൽ പോലെ പുകഴ്ത്തിയിട്ടുണ്ട്. ടീച്ചറേ, ടീച്ചര്‍ വളരെ ബുദ്ധിയുള്ള ടീച്ചറാണ്. നന്നായി പഠിക്കാത്തത് എന്റെ കുറ്റമാണ്. ദൈവമേ എനിക്ക് എന്തെങ്കിലും കഴിവുകള്‍ തരണേ എന്ന് പ്രാര്‍ഥനാ രൂപേണയാണ് ഉത്തരമെഴുതിയിരിക്കുന്നത്.
മൂന്നാമത്തെ ചോദ്യത്തിന് ‘പികെ’ എന്ന ബോളിവുഡ് ചിത്രത്തിലെ ‘ഭഗവാന് ഹൈ കഹാന്‍’ എന്ന് തുടങ്ങുന്ന ഗാനമാണ് വിദ്യാര്‍ത്ഥി എഴുതി വച്ചിരിക്കുന്നത്. എന്നാൽ ഇത് കൊള്ളാം, പക്ഷേ ഇവിടെ വര്‍ക്ക് ആകില്ല എന്നാണ് ടീച്ചര്‍ മറുപടി നല്‍കിയത്. കൂടാതെ കുറച്ചുകൂടി പാട്ട് എഴുതി തരണം എന്നും അവസാന പേജില്‍ ടീച്ചര്‍ ചുവന്ന മഷി കൊണ്ട് എഴുതിയിട്ടുണ്ട്. അതേസമയം ടീച്ചര്‍ ‘വൈബ് ടെസ്റ്റില്‍’ പാസായെന്നാണ് നെറ്റിസണ്‍സിന്റെ അഭിപ്രായം.