പുതിയ പാര്‍ലമെന്റ് ഉദ്ഘാടന ദിവസം പ്രതിഷേധ മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളെ അറസ്റ്റ് ചെയ്ത് നീക്കിയ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് ബോക്സര്‍ വിജേന്ദര്‍ സിംഗ്. ഒരുഭാഗത്ത് പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം നടക്കുമ്പോള്‍ മറുഭാഗത്ത് ഒളിംപിക് മെഡലിസ്റ്റുകളായ ഗുസ്തി താരങ്ങള്‍ തടവിലാക്കപ്പെടുന്നു എന്നാണ് വിജേന്ദര്‍ സിംഗിന്റെ വിമര്‍ശനം.
നല്ല ജനാധിപത്യമാണ് ഇതെന്നും വിജേന്ദര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Ek taraf naye sansad ka program ho raha hai dusri taraf olympic medalist Pahlwano ko hirasat me liya ja rha hai Waah re democracy ????
— Vijender Singh (@boxervijender) May 28, 2023
നേരത്തെ പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്ത് ചെങ്കോല്‍ സ്ഥാപിച്ചതിനെ പരിഹസിച്ച് ഫേസ്ബുക്കില്‍ വിജേന്ദര്‍ സിംഗ് പോസ്റ്റിടുകയും ചെയ്തിരുന്നു. ഹിന്ദി ചിത്രം ലോഹയില്‍ അമരീഷ് പുരിയുടെ കഥാപാത്രം ചെങ്കോലിന് സമാനമായ വടി പിടിച്ച് നില്ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിജേന്ദര്‍ സിംഗ് പോസ്റ്റ് ചെയ്തത്.
നേരത്തെയും ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വിജേന്ദര്‍ സിംഗ് രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് പോസ്റ്റ്.
ബ്രിജ് ഭൂഷനെതിരെ ഗുസ്തി താരങ്ങള്‍ ലൈംഗികാതിക്രമണ പരാതി ഉന്നയിച്ചിരുന്നു. പിന്നാലെയാണ് ഗുസ്തി താരങ്ങള്‍ പ്രതിഷേധം ആരംഭിച്ചത്. ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ട് ഒരു മാസത്തോളമായി താരങ്ങള്‍ തെരുവില്‍ സമരം ചെയ്യുകയാണ്. ബിജെപി എം.പി കൂടിയായ ബ്രിജ് ഭൂഷനെതിരെ യാതൊരു നടപടിയും ഇതുവരെ ഉണ്ടാവാത്ത സാഹചര്യത്തിലാണ് ഗുസ്തി താരങ്ങള്‍ പുതിയ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.
This is how our champions are being treated. The world is watching us! #WrestlersProtest pic.twitter.com/rjrZvgAlSO
— Sakshee Malikkh (@SakshiMalik) May 28, 2023
എന്നാല്‍ മാര്‍ച്ച് തടഞ്ഞ പൊലീസ് സേന സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട്, ബജ്റംഗ് പൂനിയ അടക്കം പ്രതിഷേധിച്ച ഗുസ്തി താരങ്ങളെയും പിന്തുണയുമായി എത്തിയ സുഭാഷിണി അലി, ആനീ രാജ തുടങ്ങിയ വനിതാ നേതാക്കളെയും അറസ്റ്റ് ചെയ്ത് നീക്കി. പിന്തുണച്ച് മാര്‍ച്ചില്‍ പങ്കെടുത്ത കര്‍ഷകരെയും അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.
പുതിയ പാര്‍ലമെന്റില്‍ ഉദ്ഘാടന പരിപാടികള്‍ തുടരുന്നതിനിടെയാണ് പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ അറസ്റ്റ് ചെയ്ത് നീക്കിയത്. ജന്തര്‍ മന്തറിലെ ഗുസ്തി താരങ്ങള്‍ പ്രതിഷേധിച്ച സമര വേദി പൊലീസ് പൊളിച്ചുമാറ്റുകയും ചെയ്തു.