തിരുവനന്തപുരം: ശ്രീ സ്വാതി തിരുനാൾ സംഗീതവേദിയുടെ വാർഷികത്തോട് അനുബന്ധിച്ച് സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ നിർണായക സംഭാവന നൽകിയവരെ ആദരിച്ചു. ശനിയാഴ്ച വർക്കല വർഷമേഘ കൺവൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. ജീവകാരുണ്യരംഗത്ത് നടത്തിയ നിർണായക സംഭാവനകൾ പരിഗണിച്ച് വ്യവസായിയും എഡിറ്റോറിയിൽ സിഇഒയുമായ വിഘ്നേശ് വിജയകുമാറിന് പ്രവാസി പുരസ്കാരം 2024 അടൂർ ഗോപാലകൃഷ്ണൻ സമ്മാനിച്ചു.
സ്വാതി തിരുനാൾ സംഗീതപുരസ്കാരം ചലച്ചിത്ര പിന്നണി ഗായകൻ ഉണ്ണിമേനോൻ ഏറ്റുവാങ്ങി. വാണിജയറാമിൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ വാണിജയറാം പുരസ്കാരം പിന്നണി ഗായിക ലതാരാജുവിനാണ് നൽകിയത്. വ്യവസായിയായ നൗഷാദ് അബ്ദുൾ റഹ്മാൻ, സാമൂഹിക പ്രവർത്തകൻ വിഎസ് സന്തോഷ് കുമാർ എന്നിവർക്കും അടൂർ ഗോപാലകൃഷ്ണൻ കാരുണ്യരംഗത്തെ സേവനങ്ങൾ മുൻനിർത്തി പുരസ്കാരങ്ങൾ നൽകി. എമിനൻ്റ് എഞ്ചിനീയേഴ്സ് പുരസ്കാര ജേതാവ് ഡോ.എം.ജയരാജുവിനേയും ചടങ്ങിൽ ആദരിച്ചു.
സംഗീതവേദിയുടെ വാർഷികത്തോട് അനുബന്ധിച്ചുള്ള കലാസാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായുള്ള ഗാനസന്ധ്യ ദലീമ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്വാതിതിരുനാൾ സംഗീതവേദി ഭാരവാഹികളായ കെ.എസ് രാജീവ്, ടി.ഷിബുരാജ് എന്നിവർ