കൊട്ടാരക്കര താലൂക്ക് ആശുപത്രിയലില്‍ വൈദ്യ പരിശോധനയ്ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് ഡോക്ടര്‍ വന്ദന ദാസിന്റെ മൃതദേഹം സംസ്കരിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്കരിച്ചത്. നാട്ടുകാരും ബന്ധുക്കളും വന്ദനയ്ക്ക് കണ്ണീരോടെ വിടചൊല്ലി.
കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് മൃതദേഹം മുട്ടുചിറയിലെ പട്ടാള മുക്കിലെ വീട്ടിലെത്തിച്ചത്. വന്ദന പഠിച്ച അസീസിയ കോളേജില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരുന്നു മൃതദേഹം വീട്ടിലെത്തിച്ചത്.
സംസ്കാര ചടങ്ങുകളുടെ ഭാഗമായി പുലര്‍ച്ചെ അഞ്ച് മണിമുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ സ്ഥലത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
വന്ദനയ്ക്ക അന്ത്യാഞ്ജലി ആരോഗ്യമന്ത്രി വീണ ജോര്‍ജ് എത്തിയിരുന്നു. മാതാപിതാക്കളെ ആശ്വസിപ്പിച്ച മന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന് ആശുപത്രിയിലെത്തി വന്ദനയ്ക്ക് അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചു.
ബുധാഴ്ച പുലര്‍ച്ചെയാണ് വന്ദന അക്രമിയുടെ കുത്തേറ്റ് മരിച്ചത്. കുത്തേറ്റതിന് പിന്നാലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സ്കൂള്‍ അധ്യാപകനായ സന്ദീപ് ആണ് ആശുപത്രിയില്‍ വെച്ച് പൊലീസുകാരെയടക്കം ആക്രമിച്ചത്.