മാരി സെല്‍വരാജ് സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ ഡ്രാമ മാമന്നന് ശേഷം ഫഹദ് ഫാസിലും വടിവേലുവും വീണ്ടും ഒന്നിക്കുന്നു. സുധീഷ് ശങ്കര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്. ന്യൂയര്‍ ദിനത്തിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം.
സൂപ്പര്‍ ഗൂഡ് ഫിലിംസിന്റെ ബാനറില്‍ ആര്.ബി ചൗദരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ 98-ാമത്തെ സിനിമയാണിത്.
Super Good Films presents its 98th movie starring Fahad Faasil and Vadivelu #rbchoudary #supergoodfilms #fahadfaasil #vadivelu #sudheeshsankar #98 pic.twitter.com/F9tIcHsiET
— Super Good Films (@SuperGoodFilms_) January 1, 2024
ചിത്രത്തിന്റെ പേര് പോസ്റ്ററില്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും പോസ്റ്ററില്‍ ചിത്രവുമായി ബന്ധപ്പെട്ട അണിയറപ്രവര്‍ത്തകരുടെ പേരുകള്‍ കൊടുത്തിട്ടുണ്ട്. യുവന് ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. കലൈസെല്വന് ശിവജിയാണ് ഛായാഗ്രാഹകന്‍. ശ്രീജിത്ത് സാരങ്ക് സിനിമയുടെ എഡിറ്റര്‍.