ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. സുരേന്ദ്രനെ മാറ്റിയേക്കുമെന്ന് സൂചന. കേന്ദ്ര മന്ത്രി വി. മുരളീധരനെ പുതിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായേക്കുമെന്നാണ് സൂചന. കെ. സുരേന്ദ്രനെ നിര്ഹാവക സമിതിയിലേക്ക് മാറ്റുമെന്നാണ് സൂചന. സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കാനും നീക്കമുണ്ട്.
കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാരെയാണ് ഇന്ന് പ്രഖ്യാപിക്കുക. കേരളം, കര്‍ണാടക, ജമ്മു കശ്മീര്‍, മധ്യപ്രദേശ്, മിസോറാം, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാരെയാണ് ഇന്ന് പ്രഖ്യാപിക്കുക.
കേന്ദ്ര മന്ത്രിസഭ പുനസംഘടനാ ചര്‍ച്ചകള്‍ ആരംഭിച്ച ഘട്ടം മുതല്‍ സുരേഷ് ഗോപിയുടെ പേര് സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഇത് സംബന്ധിച്ച നീക്കങ്ങള്‍ ശക്തമാണെന്നാണ് ബി.ജെ.പി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.
വരുന്ന ലോക് സഭാ തെരെഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് കേന്ദ്ര മന്ത്രിമാര്‍ക്ക് സംസ്ഥാനത്തിന്റെ ചുമതല നല്‍കുന്നത്. സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കി തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുകയാണ് ലക്ഷ്യം.