കള്ളക്കടത്തുകാരിൽ നിന്നു പിടിച്ചെടുത്ത 307 പുരാവസ്തുക്കൾ യുഎസ് ഇന്ത്യയ്ക്കു കൈമാറി. ഏകദേശം 32 കോടി രൂപ മൂല്യമുള്ള പുരാവസ്തുക്കളാണ് പിടിച്ചെടുത്തത്. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ വച്ച് നടന്ന ചടങ്ങിൽ കോൺസുലേറ്റ് ജനറൽ രൺദീർ ജയ്സ്വാളിന് യു എസ് പുരാവസ്തുക്കൾ കൈമാറി.
വിവിധ രാജ്യങ്ങൾ വഴി കള്ളക്കടത്തുകാർ ഇവയെല്ലാം യു എസിലേക്ക് കൊണ്ട് വരികയായിരുന്നു. 15 വർഷത്തെ പരിശ്രമത്തിനൊടുവിലാണ് അവയെല്ലാം പിടിച്ചെടുത്തത്. സുഭാഷ് കപൂറിൽ നിന്നാണ് കൂടുതൽ വസ്തുക്കളും പിടിച്ചെടുത്തത്. ഇന്ത്യയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിന്നും പുരാവസ്തു കള്ളക്കടത്ത് നടത്തുന്നയാളാണ് സുഭാഷ്. ഇയാളിൽ നിന്നു മാത്രം 235 പുരാവസ്തുക്കൾ ലഭിച്ചു.