കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി നടൻ ഉണ്ണി മുകുന്ദൻ. കൊച്ചിയിലെ യുവം പരിപാടിക്ക് ശേഷം താജ് മലബാർ ഹോട്ടലിലേക്ക് പോയ പ്രധാനമന്ത്രിയെ അവിടെയെത്തിയാണ് ഉണ്ണി മുകുന്ദൻ കണ്ടത്. പ്രധാനമന്ത്രിയുമായി 45 മിനിറ്റോളം ചിലവിടാൻ സാധിച്ചെന്നും തൻ്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളായിരുന്നു ഇതെന്നും ഉണ്ണി മുകുന്ദൻ പിന്നീട് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. യുവം വേദിയിൽ വച്ച് ഗുജറാത്തിയിൽ ആണ് മോദി ഉണ്ണി മുകുന്ദനോട് സംസാരിച്ചത്. ഭൈലാ കോം ചോ (എങ്ങനെയുണ്ട് സോദരാ) എന്ന മോദിയുടെ ചോദ്യത്തിൽ താൻ ആകെ അമ്പരന്ന് പോയെന്ന് ഉണ്ണി പറയുന്നു.
ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന് –
എൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇതു വരെ വന്നതിൽ എന്നെ ഏറ്റവും കൂടുതൽ ആവേശം കൊള്ളിച്ച പോസ്റ്റാണ് ഇത്… നന്ദി സാർ… 14 വയസ്സുള്ളപ്പോൾ വളരെ ദൂരെ നിന്നാണ് നിങ്ങളെ ആദ്യമായി കണ്ടത്.. അവിടെ നിന്നും ഇന്ന് ഇത്ര അരികെ നിങ്ങളെ കാണാനും സംസാരിക്കാനും സാധിച്ചു എന്നത് അവിശ്വസനീയമായി തോന്നുന്നു. യുവം വേദിയിൽ വച്ച് അങ്ങ് ‘കേം ചോ ഭൈല’ ( എങ്ങനെയുണ്ട് സഹോദരാ) എന്നെന്നോട് ചോദിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി. താങ്കളെ കാണണം, ഗുജറാത്തിയിൽ സംസാരിക്കണം എന്നത് എൻ്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. ഒടുവിലത് സാധ്യമായിരിക്കുന്നു… എന്ത് ഗംഭീര അനുഭവമായിരുന്നു അത്…. താങ്കൾ എനിക്കായി മാറ്റി വച്ച ഈ 45 മിനിറ്റാണ് എൻ്റെ ജീവിതത്തിലെ ഏറ്റവും ഉജ്ജ്വലമായ 45 മിനിറ്റുകൾ… ഈ കൂടിക്കാഴ്ചയിൽ അങ്ങന്നോട് പറഞ്ഞ ഒരു വാക്ക് പോലും ഞാൻ മറക്കില്ല… അങ്ങെനിക്ക് തന്ന എല്ലാ ഉപദേശങ്ങളും നിർദേശങ്ങളും ഞാൻ നടപ്പാക്കുകയും പാലിക്കുകയും ചെയ്യും. അവ്ത്താ റെഹ്ജോ സാർ… ജയ് ശ്രീകൃഷ്ണ…
View this post on Instagram