കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയാ വര്‍ഗീസിനെ നിയമിക്കുന്നത് ശരിവെച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് യു.ജി.സി. ഹൈക്കോടതി വിധി അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് യു.ജി.സി സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി.
യു.ജി.സി ചട്ടത്തില്‍ നിഷ്കര്‍ഷിക്കുന്ന എട്ട് വര്‍ഷത്തെ അധ്യാപന പരിചയത്തില്‍ പഠനേതര ജോലികള്‍ കണക്കാക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പറയുന്നു.
അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യു.ജി.സിയുടെ 2018 ലെ റഗുലേഷന് നഷ്കര്ഷിക്കുന്ന അധ്യാപന പരിചയം പ്രിയാ വര്‍ഗീസിന് ഇല്ലെന്ന് യു.ജി.സി നേരത്തെ കേരള ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വാദം തള്ളിയ ഹൈക്കോടതി പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിവെക്കുകയായിരുന്നു.
ഇതോടെ 2018ലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട യു.ജി.സി ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസ്ക്തമാകുമെന്നാണ് യു.ജി.സിയുടെ അറിയിക്കുന്നത്. കേരള ഹൈക്കോടതിയുടെ വിധി ദേശീയ തലത്തില്‍ പ്രത്യാഘാതം ഉണ്ടാക്കുമെന്നും യു.ജി.സി വാദിക്കുന്നു.