ഉഗാണ്ടയിൽ എബോള പടരുന്നു. തലസ്ഥാനമായ കമ്പാലയിൽ ആദ്യ എബോള മരണം റിപ്പോർട്ട് ചെയ്തു. കിഴക്കൻ ആഫ്രിക്കൻ രാജ്യത്ത് 54 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 19ാമത്തെ ആളാണ് ഇന്ന് മരിച്ചത്. അതേസമയം ചികിത്സയിലുള്ള 20 പേർ സുഖം പ്രാപിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കമ്പാലയിൽ മരിച്ചയാളുമായി സമ്പർക്കം പുലർത്തിയയാളുകൾ ജാഗ്രത പാലിക്കണം. കിരുദ്ദു നാഷണൽ റഫറൽ ഹോസ്പിറ്റലിൽ വെച്ചാണ് ഇയാൾ മരിച്ചത്. രോഗിയെ സന്ദർശിച്ച് തിരിച്ചെത്തിയ ഇയാൾ വിവരം ആരോഗ്യപ്രവർത്തകരിൽ നിന്നും മറച്ചുവച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി ഡോ ജെയ്ൻ അസെംഗ് പറഞ്ഞു.