രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പ്രതിഷേധവുമായി പ്രതിപക്ഷം. രണ്ടാം വാര്‍ഷിക ദിനത്തെ വഞ്ചനാദിനമായി ആചരിച്ചാണ് പ്രതിപക്ഷ പ്രതിഷേധം. സെക്രട്ടറിയറ്റിന്റെ മൂന്ന് ഗേറ്റുകളും പ്രതിഷേധക്കാര്‍ വളഞ്ഞു. യു.ഡി.എഫിന്റെ സെക്രട്ടറിയറ്റ് വളയലിനിടെ നോര്‍ത്ത് ഗേറ്റില്‍ പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
സമരം നടക്കുന്ന ഗേറ്റിലൂടെ ജീവനക്കാരെ പൊലീസ് കടത്തിവിട്ടതിനെ ചൊല്ലിയാണ് പ്രശ്നമുണ്ടായത്. നികുതി വര്‍ധന, കാര്‍ഷിക പ്രശ്നങ്ങള്‍, അഴിമതി, സാമ്പത്തിക പ്രതിസന്ധി, സര്‍ക്കാരിന്റെ ധൂര്‍ത്ത് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാക്കിയാണ് യുഡിഎഫിന്റെ പ്രതിഷേധം.
പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് യുഡിഎഫ് സമരം ഉദ്ഘാടനം ചെയ്യുന്നത്. രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, എം എം ഹസന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം യുഡിഎഫ് സര്‍ക്കാരിന്റെ നിരാശയുടെ രണ്ട് വര്‍ഷങ്ങളാണ് കഴിഞ്ഞു പോയതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു. ആ നിരാശയിലാണ് യുഡിഎഫ് സമരം ചെയ്യുന്നതെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തില്‍ വരുമെന്ന് യുഡിഎഫ് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.