മാമന്നന്റെ വിജയത്തിന് പിന്നാലെ സംവിധായകന് മാരി സെല്‍വരാജിന് മിനി കൂപ്പര്‍ കാര്‍ സമ്മാനമായി നല്കി നടന് ഉദയനിധി സ്റ്റാലിന്. ഉദയനിധിക്കൊപ്പം വടിവേലു, ഫഹദ് ഫാസില്‍ കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം മികച്ച പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്. ചിത്രത്തിന് വലിയ വാണിജ്യ വിജയം നേടിയ പശ്ചാത്തലത്തിലാണ് മാരി സെല്‍വരാജിന് ഉദയനിധി സ്റ്റാലിന് മിനിക്കൂപ്പര്‍ സമ്മാനമായി നല്‍കിയത്.
തമിഴ്നാട്ടിലും ലോകത്ത് തന്നെയും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം മാമന്നനായി മാറിയിരിക്കുന്നുവെന്ന് ഉദയനിധി ട്വീറ്റ് ചെയ്തു. ലോകം മുഴുവന്‍ പറക്കാന്‍ മാമന്നന് ചിറകുകള് നല്‍കിയതിന് മാരി സെല്‍വരാജ് സാറിന് നന്ദിയെന്നും ഉദയനിധി സ്റ്റാലിന് ട്വീറ്റ് ചെയ്തു.
‘എല്ലാവരും വ്യത്യസ്തമായി ചര്‍ച്ച ചെയ്യുന്നു. കഥയുമായി ബന്ധപ്പെട്ട് അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു. തമിഴ്നാട്ടിലും ലോകത്ത് തന്നെയും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ഇതായി മാറുന്നു. അംബേദ്കര്‍ പെരിയാര്‍, അണ്ണ, കലൈഞ്ജര്‍ തുടങ്ങിയ നമ്മുടെ നേതാക്കള്‍ യുവതലമുറയില്‍ ആത്മാഭിമാന ബോധവും സാമൂഹിക നീതി ചിന്തകളും വളര്‍ത്തിയെടുക്കുന്നു. മാമന്നന് വന്‍ വാണിജ്യ വിജയം സമ്മാനിച്ച മാരി സെല്‍വരാജിന് മിനി കൂപ്പര്‍ കാര്‍ സമ്മാനിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ലോകം മുഴുവന്‍ പറക്കാന്‍ മാമന്നന് ചിറകുകള് നല്‍കിയതിന് മാരി സെല്‍വരാജ് സാറിന് നന്ദി,’ ഉദയനിധി സ്റ്റാലിന് ട്വീറ്റ് ചെയ്തു.
തമിഴ്നാട് കായിക വകുപ്പ് മന്ത്രികൂടിയായ ഉദയനിധി സ്റ്റാലിന്റെ അവസാന ചിത്രമായിരിക്കും മാമന്നന് എന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പരിപൂര്‍ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും ഉദയനിധി പറഞ്ഞിരുന്നു.
ஒவ்வொருவரும் ஒவ்வொரு விதமாக விவாதிக்கிறார்கள். தங்களுடைய எண்ணங்களை கதையுடனும் களத்துடனும் தொடர்புபடுத்தி கருத்துகளை பகிர்கிறார்கள். உலகத் தமிழர்களிடையே விவாதத்துக்குரிய கருப்பொருளாக மாறியிருக்கிறது. அம்பேத்கர், பெரியார், அண்ணா, கலைஞர் போன்ற நம் தலைவர்கள் ஊட்டிய சுயமரியாதை உணர்வை,… pic.twitter.com/ro4j7epjAI
— Udhay (@Udhaystalin) July 2, 2023