ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ആര്.ഡി.എക്സിന് അഭിനന്ദനവുമായി നടനും തമിഴ്നാട് യുവജനക്ഷേമ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മാര്‍ഷ്യല്‍ ആര്‍ട്സ്/ ആക്ഷന്‍ ചിത്രമാണ് ആര്.ഡി.എക്സ് എന്ന് ഉദയനിധി സ്റ്റാലിന് പറഞ്ഞു.
‘ആര്.ഡി.എക്സ്, മലയാളം സിനിമ. വൗ. ഇന്ത്യയിലെ ഏറ്റവും മികച്ച മാര്‍ഷ്യല്‍ ആര്‍ട്സ്/ ആക്ഷന്‍ ചിത്രം. തിയേറ്ററില്‍ പോയി തന്നെ ചിത്രം കാണണം. പിന്തുണയ്ക്കണം. ആര്.ഡി.എക്സ് ടീമിന് അഭിനന്ദനങ്ങള്‍,’ ഉദയനിധി സ്റ്റാലിന് ഫേസ്ബുക്കില്‍ കുറിച്ചു.
ഓഗസ്റ്റ് 25നാണ് ചിത്രം തീയേറ്ററുകളില്‍ എത്തിയത്. നീരജ് മാധവ്, ഷെയ്ന് നിഗം, ആന്റണി വര്‍ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉദയനിധിയ്ക്ക് നന്ദി അറിയിച്ച് ചിത്രത്തില്‍ പ്രധാന വേഷം ചെയ്ത ആന്റണി വര്‍ഗീസ് പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തിട്ടുണ്ട്.
ആക്ഷന്‍ പ്രധാന്യം നല്കി ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന് നാല് ദിവസത്തിനുള്ളില്‍ 18 കോടിയോളം രൂപ ലഭിച്ചെന്നാണ് കണക്കുകള്‍.
ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നഹാസ് ഹിദായത്ത് ആണ്. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്പ് അറിവ് മാസ്റ്റേഴ്സ് ആണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.