വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ പ്ലാറ്റ് ഫോമുമായി യു എ ഇ മന്ത്രാലയം. സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിൽ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാനും ചേർന്നാണ് ‘മബ്റൂക് മദാർട്ട്’ (നിങ്ങളുടെ വിവാഹത്തിന് അഭിനന്ദനങ്ങൾ ) എന്ന പേരിലാണ് ഫാമിലി സെലബ്രിറ്റി സപ്പോർട്ട് പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്.
അബുദാബിയിലെ ഏകീകൃത സേവന സംവിധാനമായ ടാമ്മിന്റെ ഭാഗമായി നിശ്ചയദാർഢ്യമുള്ള ആളുകളുടെ വിവാഹത്തിനാണ് പുതിയ സംരംഭം. സന്തുഷ്ടവും സുസ്ഥിരവും യോജിപ്പുള്ളതുമായ കുടുംബങ്ങൾ കെട്ടിപ്പടുക്കുന്നതിന് സഹായിക്കുന്ന സേവനങ്ങൾ നൽകുക എന്നതാണ് ലക്ഷ്യം. ഈ സംരംഭവുമായി സഹകരിക്കാൻ അബുദാബി ഹൗസിങ് അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് റാഷിദ് അൽ ഹംലി അറിയിച്ചു.