യുഎഇയിൽ താപനിലയിൽ കുറവുണ്ടാകും. ചിലപ്പോൾ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. ചില ആന്തരിക പ്രദേശങ്ങളിൽ താപനില 22 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു
രാത്രിയിലും വെള്ളിയാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും. ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും പടിഞ്ഞാറ് ഭാഗകളിലുമായി മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. അതേസമയം നേരിയതോ മിതമായതോ ആയ കാറ്റ് വീശും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയ തോതിലായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.