യു എ ഇ യിലെ കാലാവസ്ഥ പൊതുവേ നല്ലതായിരിക്കും. അന്തരീക്ഷം ചിലപ്പോൾ ഭാഗികമായി മേഘാവൃതമാവും.രാജ്യത്തിന്റെ കിഴക്കൻ – തെക്ക് ഭാഗങ്ങളിൽ ഉച്ചയോടുകൂടി സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
ചില ആന്തരിക ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് പൊടിപടലങ്ങൾക്ക് കാരണമായേക്കാമെന്നും വിലയിരുത്തുന്നു. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയ തോതിലായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.