യുഎഇയിൽ ചില ഉൾപ്രദേശങ്ങളിൽ 45 ഡിഗ്രി സെൽഷ്യസായി താപനില ഉയരാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അന്തരീക്ഷം ഭാഗികമായി മേഘാവൃതമാവാനും സാധ്യതയുണ്ട്.
ചില ഉൾപ്രദേശങ്ങളിൽ ശക്തിയായ കാറ്റ് വീശും. ഇത് ഉച്ചയോടു കൂടി പൊടിക്കാറ്റായി രൂപം മാറുകയും ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. അറേബ്യൻ ഗൾഫിൽ ചില സമയങ്ങളിൽ തിരമാലകൾ നേരിയ തോതിലായിരിക്കും. ഒമാൻ കടലിൽ നേരിയതോ മിതമായതോ ആയ തിരമാലയായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.