യുഎഇയിലെ കാലാവസ്ഥ ഇന്ന് പൊതുവെ നല്ലതായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചിലപ്പോൾ ഭാഗികമായി മേഘാവൃതവുമായിരിക്കുമെന്നും മുന്നറിപ്പുണ്ട്.
ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ള രാജ്യത്തിൻ്റെ കിഴക്ക് വടക്ക് ഭാഗങ്ങളിൽ ചുവപ്പ് , മഞ്ഞ ഫോഗ് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഉച്ചയോടെ കിഴക്ക് ഭാഗത്ത് മേഘങ്ങൾ പ്രത്യക്ഷപ്പെടും. രാത്രിയിലും തിങ്കളാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും.
അബുദാബിയിൽ 36 ഡിഗ്രി സെൽഷ്യസ് ആയി താപനില ഉയരും. ദുബായിൽ 35 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും. എമിറേറ്റുകളിൽ യഥാക്രമം 23 ഡിഗ്രി സെൽഷ്യസും 24 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
നേരിയതോ മിതമായതോ ആയ കാറ്റ് വീശുമെന്നും അറിയിപ്പ്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും നേരിയ തിരമാലകൾക്ക് സാധ്യത.
#تنبيه #ضباب #المركز_الوطني_للأرصاد#Alert #Fog_Alert #NCM pic.twitter.com/zIrshhuHHS
— المركز الوطني للأرصاد (@NCMS_media) October 23, 2022