യുഎഇയിൽ അന്തരീക്ഷം പൊതുവെ മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മഴയ്ക്ക് സാധ്യതയുള്ള ചില വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും. ചില ആന്തരിക പ്രദേശങ്ങളിൽ രാത്രിയിലും വെള്ളിയാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം അബുദാബിയിൽ 23 ഡിഗ്രി സെൽഷ്യസിലും ദുബായിൽ 24 ഡിഗ്രി സെൽഷ്യസിലും താപനില ഉയരും. എമിറേറ്റുകളിൽ യഥാക്രമം 17 ഡിഗ്രി സെൽഷ്യസും 19 ഡിഗ്രി സെൽഷ്യസും ആയിരിക്കും. കടലിനു മുകളിലൂടെ നേരിയതോ മിതമായതോ ആയ കാറ്റ് വീശും. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമോ ഒമാൻ കടലിൽ മിതമായ തോതിലും ആയിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രിയില്‍ യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നേരിയ മഴ ലഭ്യമായെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ബൈക്ക് യാത്രികരുൾപ്പടെ വാഹന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം.