യു എ ഇ കാലാവസ്ഥ സാധാരണ ഗതിയിലായിരിക്കും. അന്തരീക്ഷം ഭാഗികമായി മേഘാവൃതമാവാൻ സാധ്യതയുണ്ട്. തെക്ക് – കിഴക്ക് ഭാഗങ്ങളിലായി സംവഹന മേഘങ്ങൾ രൂപപ്പെടാമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
രാജ്യത്തെ താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. എന്നിരുന്നാലും അബുദാബിയിൽ 38 ഡിഗ്രി സെൽഷ്യസും ദുബായിൽ 37 ഡിഗ്രി സെൽഷ്യസും ഉയരും. അതേസമയം അബുദാബിയിൽ താപനില 27 ഡിഗ്രി സെൽഷ്യസും ദുബായിൽ 28 ഡിഗ്രി സെൽഷ്യസ് വരെ താഴും. ചില തീരപ്രദേശങ്ങളും ആന്തരിക പ്രദേശങ്ങളും ഈർപ്പമുള്ളതായിരിക്കും.
നേരിയതോ മിതമായതോ ആയ കാറ്റ് വീശും. ഇത് പകൽ സമയങ്ങളിൽ പൊടി പടലങ്ങൾക്ക് കാരണമായേക്കാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയതായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.