യു എ ഇ യിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. ഇത് ഇടയ്ക്കിടെ ഉന്മേഷദായകമാകുകയും പൊടി വീശാൻ കാരണമാകുകയും ചെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അതേസമയം രാജ്യത്ത് താപനില 27 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 24 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 25 ഡിഗ്രി സെൽഷ്യസിലേക്കും മെർക്കുറി ഉയരും. എന്നിരുന്നാലും അബുദാബിയിൽ 15 ഡിഗ്രി സെൽഷ്യസും ദുബായിൽ 17 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 4 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാം.
അബുദാബിയിലും ദുബായിലും ഈർപ്പം 30 മുതൽ 80 ശതമാനം വരെയാണ്. കടലിലെ അവസ്ഥ ചിലപ്പോൾ മിതമായതോ പ്രക്ഷുബ്ധമോ ആയിരിക്കും. പ്രത്യേകിച്ച് അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.