യു എ ഇയിൽ അന്തരീക്ഷം ചിലപ്പോൾ ഭാഗികമായി മേഘാവൃതമായിരിക്കും. രാജ്യത്തിന്റെ വടക്ക്, കിഴക്കൻ ഭാഗങ്ങളിലെ ചില പ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. എന്നാൽ ഇന്ന് പൊതുവെ താപനിലയിൽ കുറവുണ്ടാകും. അബുദാബിയിലും ദുബായിലും ഉയർന്ന താപനില 32 ഡിഗ്രി സെൽഷ്യസും താഴ്ന്ന താപനില യഥാക്രമം 23 ഡിഗ്രി സെൽഷ്യസും 24 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
അതേസമയം രാത്രിയിലും ചൊവ്വാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും. ചില ആന്തരിക പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് പൊടിപടലങ്ങൾക്ക് കാരണമാകുമെന്നും വിലയിരുത്തുന്നു. അറേബ്യൻ ഗൾഫിൽ കടൽ ചിലപ്പോൾ പ്രക്ഷുബ്ധമാവാനുള്ള സാധ്യതയുണ്ട്. ഒമാൻ കടലിൽ സ്ഥിതി നേരിയ തോതിൽ ആയിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.