യുഎഇയിലെ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ മഴ മേഘങ്ങൾ പ്രത്യക്ഷപ്പെടാം. ഇത് ഉച്ചയോടുകൂടി സംവഹന മേഘങ്ങളായി രൂപം പ്രാപിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
അബുദാബിയിലും ദുബായിലും ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസും താഴ്ന്ന താപനില 24 ഡിഗ്രി സെൽഷ്യസും 26 ഡിഗ്രി സെൽഷ്യസും ആയിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് പകൽ സമയത്ത് പൊടിപടലങ്ങൾക്ക് കാരണമാകും.അതേസമയം അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയതോതിൽ ആയിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.