യുഎഇയിലെ താപനില 48 ഡിഗ്രി സെൽഷ്യസ് ആയി ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അബുദാബിയിൽ 44 ഡിഗ്രി സെൽഷ്യസും ദുബായിൽ 43 ഡിഗ്രി സെൽഷ്യസും താപനില ഉയരും.
അന്തരീക്ഷം ഭാഗികമായി മേഘാവൃതമാവാനും ചിലപ്പോൾ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. അതേസമയം, അന്തരീക്ഷം 15 മുതൽ 65 ശതമാനം വരെ ഈർപ്പമുള്ളതായിരിക്കും. നേരിയ തോതിൽ പൊടികാറ്റ് വവീശാനും സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.