യുഎഇയിൽ എമിറേറ്റ്സ് ഐഡി, സന്ദർശന, റസിഡൻസി വിസകൾ എന്നിവ നൽകുന്നതിനുള്ള ഫീസ് വർധിച്ചു. എല്ലാ ഐസിപി സേവനങ്ങൾക്കും നിരക്കുവര്‍ദ്ധന ബാധകമാണെന്നും ഏജന്‍സികൾ പറയുന്നു. അബുദാബി ഷാര്‍ജ എമിറേറ്റുകളില്‍ പുതിയ ഫീസ് ഈടാക്കിത്തുടങ്ങി. എന്നാല്‍ ദുബായിൽ പുതിയ ഫീസ് ബാധകമാണോ എന്ന് വ്യക്തമല്ല.
എമിറേറ്റ്സ് ഐഡിക്ക് 270 ദിർഹത്തിന് പകരം 370 ദിർഹം നല്‍കേണ്ടിവരും. ഒരു മാസത്തെ സന്ദർശന വിസ നൽകുന്നതിനുള്ള ഫീസ് 270 ദിർഹത്തിന് പകരം 370 ദിർഹമായി ഉയര്‍ന്നു.
യുഎഇ അടുത്തിടെ നടപ്പിലാക്കിയ വിസ, റെസിഡൻസി സമ്പ്രദായത്തിലെ മാറ്റങ്ങളില്‍ ഏറ്റവും പുതിയതാണ് ഫീസ് വര്‍ദ്ധനവ്. രാജ്യത്തിനുളളില്‍ നിന്നുകൊണ്ട് വിസിറ്റ് വിസ പുതുക്കാന്‍ കഴിയില്ലെന്ന് നേരത്തതന്നെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്ന ഓരോ ദിവസത്തിനും നല്‍കേണ്ടി വരുന്ന പിഴ 50 ദിര്‍ഹമായി ഏകീകരിച്ചിരുന്നു.
കൂടുതല്‍ രാജ്യക്കാരേയും വിദഗ്ദ്ധരേയും യുഎഇയിലേക്ക് ആകര്‍ഷിക്കുന്നതിനായി കഴിഞ്ഞ ഒക്ടോബര്‍ മുതലാണ് യുഎഇ വിസ പരിഷ്കരണം നടപ്പാക്കിയത്.