കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് കരകയറി ലോകരാജ്യങ്ങൾ. കോവിഡ് വ്യാപനത്തിന് ശേഷം യുഎഇയിലെ ടൂറിസം മേഖലയിൽ വൻ കുതിച്ചുചാട്ടം ഉണ്ടായതായി ടൂറിസം രംഗത്തെ വിദഗ്ദർ വ്യക്തമാക്കുന്നു. ദുബായിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറും അബുദാബിയിലെ ഫെരാരി വേൾഡുമാണ് രാജ്യത്തെ ടൂറിസം പട്ടികയിൽ മുന്നിട്ടു നിൽക്കുന്നത്. എല്ലാ ദിവസവും ഇവിടേക്ക് സന്ദർശകരുടെ തിരക്കാണെന്ന് റെയ്ന ടൂർസ് സെയിൽസ് ഡയറക്ടർ ടിറ്റോ മാത്തച്ചൻ പറയുന്നു.
വിനോദ സഞ്ചാരികൾ ദുബായിയെയും ഇവിടുത്തെ പ്രവർത്തനങ്ങളെയും ഇഷ്ടപ്പെടുന്നുവെന്ന് റൂട്ട് ഓഫ് ദുബായ് ജനറൽ മാനേജർ ഡാഷ് ആന്റണി പറഞ്ഞു. ഡെസേർട്ട് സഫാരിയും ഹെലികോപ്റ്റർ സവാരിയുമാണ് ടൂറിസ്റ്റുകളെ ആകർഷിക്കുന്നതെന്നാണ് വിദഗ്ദർ നിരീക്ഷണം.
വ്യവസായ വിദഗ്ധരുടെ അഭിപ്രായത്തിൽ, സാഹസികത, വിനോദം, പഠനം, കാഴ്ചകൾ എന്നിങ്ങനെ വിവിധ മേഖലകളായി പ്രവർത്തനങ്ങൾ തിരിച്ചിരിക്കുന്നു. ഈ വർഷം വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തിയെന്ന് റൂഹ് ട്രാവൽ ആൻഡ് ടൂറിസം സെയിൽസ് ഡയറക്ടർ ലിബിൻ വർഗീസും അഭിപ്രായപ്പെട്ടു. ദുബായ് സ്വിംഗ്, ദുബായ് സ്കൈ ഡൈവ്, ഹട്ട സിപ്ലൈൻ, സ്ലെഡ്ജ് എന്നിവയും ടൂറിസ്റ്റുകൾക്ക് പ്രിയപ്പെട്ടവയാണ്.