സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ കടുത്ത നടപടിയുമായി യുഎഇ. സ്ഥാപനങ്ങളെയോ വ്യക്തികളെയോ അധിക്ഷേപിക്കുന്നവർക്ക് സൈബർ നിയമ പ്രകാരം രണ്ട് വർഷം തടവും 5 ലക്ഷം ദിർഹം (1.12 കോടി രൂപ) വരെ പിഴയുമാണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിക്കുകയും ചെയ്യും.
സോഷ്യൽ മീഡിയ വഴിയുള്ള അപകീർത്തി കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ മുന്നറിയിപ്പ്. സമൂഹ മാധ്യമങ്ങളിലൂടെയോ അല്ലാതെയോ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണ്. യുഎഇ പീനൽ കോഡ് (സെക്ഷൻ 425, 426) നിയമം അനുസരിച്ച് ക്രിമിനൽ കുറ്റമാണിത്. 2 വർഷം തടവും 20,000 ദിർഹം വരെ പിഴയുമാണ് ശിക്ഷ.
ഫെഡറൽ സൈബർ നിയമം (2021/34 43ാം വകുപ്പ്) അനുസരിച്ച് ഒരു വർഷം തടവും 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയുണ്ടാകും. നിയമ ലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിക്കും. വിദേശിയാണെങ്കിൽ നാടു കടത്തും.