യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് വാഹനം അലങ്കരിക്കാൻ പുതിയ മാർഗനിർദേശളുമമായി അബുദാബി പൊലീസ്.
നവംബർ 28 നാളെ മുതൽ ഡിസംബർ 6 വരെ ഉചിതമായ ഡിസൈനുകളിൽ വാഹനം അലങ്കരിക്കാൻ അനുമതിയുണ്ട്.
നിബന്ധനകൾ ഇങ്ങനെ:
-ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന അലങ്കാരം വേണ്ട
-വാഹനത്തിൻ്റെ ജനലിലോ പുറത്തോ ഇരിക്കരുത്
-നമ്പർ പ്ലേറ്റ് മറയുംവിധം അലങ്കരിക്കരുത്
-വാഹനത്തിൻ്റെ സ്വാഭാവിക നിറത്തിൽ മാറ്റം വരുത്തരുത്
-വാഹനാഭ്യാസം പാടില്ല
-നിയമം ലംഘിച്ച് ഗതാഗതം തടസ്സപ്പെടുത്തരുത്
-അനുവദിക്കപ്പെട്ട സ്ഥലത്തു മാത്രമായിരിക്കണം പാർക്കിംഗ്
-വാഹന എൻജിനിലും ഘടനയിലും മാറ്റം വരുത്തരുത്
-ശബ്ദമലിനീകരണം പാടില്ല
-ഫോം സ്പ്രേ ഉൾപ്പെടെ ഒരുതരത്തിലുള്ള സ്പ്രേയും ജനങ്ങളുടെയോ വാഹനങ്ങളുടെയോ മേൽ ഉപയോഗിക്കരുത്
-വാഹനത്തിൽ കൊടിമരം പാടില്ല
-സ്വകാര്യ ഒട്ടകം, കുതിര എന്നിവ പൊതുവഴികളിൽ എത്തിക്കരുത്
-പാഴ്വസ്തുക്കൾ വലിച്ചെറിയാൻ പാടില്ല
-ടാക്സി, ബസ്, സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ സഞ്ചാരം തടസ്സപ്പെടുത്താൻ പാടില്ല
-കാൽനട യാത്രക്കാർ നടപ്പാതയും സീബ്രാ ക്രോസും ഉപയോഗിക്കണം
-വാഹനത്തിൽ അമിതമായി ആളെ കയറ്റാൻ പാടില്ല
-റോഡിനു മധ്യത്തിലും അനുമതിയില്ലാത്ത സ്ഥലത്തും വാഹനം നിർത്തിയിടരുത്
-വാഹനം ഓഫാക്കാതെ പുറത്തുപോകാൻ പാടില്ല