ശൂരനാട് തെക്ക് യു.എ.ഇ. കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷം ഷാർജയിൽ വച്ച് സംഘടിപ്പിച്ചു . ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ എമിറേറ്റ്സിൽ നിന്നും എത്തിച്ചേർന്ന അംഗങ്ങളുടെ കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് ലിജു ലെവൻ ആൻഡ് ടീം അവതരിപ്പിച്ച മ്യൂസിക്കൽ ഷോയും അരങ്ങേറി. പരിപാടികൾക്ക് മഹേഷ് , മാത്യു , അജി , ദീപേഷ്, സുധീവ് , രാജേഷ് , സജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.