അബുദാബിയിലെ മുസഫ ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടുത്തം. ഒരു ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. അബുദാബി പോലീസും സിവിൽ ഡിഫൻസും തീ നിയന്ത്രിക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തിന്റെ കാരണം അന്വേഷിക്കുകയാണെന്ന് അബുദാബി പോലീസ് അറിയിച്ചു. ശരിയായ വിവരങ്ങൾ ലഭിക്കുവാനായി ഔദ്യോഗിക ഉറവിടങ്ങൾ പിന്തുടരണമെന്ന് പ്രദേശത്തെ താമസക്കാരോട് അധികൃതർ അഭ്യർത്ഥിച്ചു.