മികച്ച രീതിയിൽ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്ന സ്വകാര്യ കമ്പനികൾക്ക് നഫീസ് പദ്ധതിയില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് യുഎഇ. യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയും ഇമാറാത്തി ടാലന്റ് കോംപറ്റീറ്റീവ്നസ് കൗണ്‍സില്‍ ബോര്‍ഡ് ചെയര്‍മാനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനാണ് നഫീസ് പദ്ധതി പ്രഖ്യാപനം നടത്തിയത്.
സ്വദേശിവല്‍ക്കരണം മികച്ച രീതിയില്‍ നടപ്പിലാക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നഫീസ് പദ്ധതി വഴി നിയമിതരാവുന്ന സ്വദേശികളില്‍ മികച്ച സേവനം കാഴ്ചവയ്ക്കുന്ന സ്വദേശി ജീവനക്കാര്‍ക്കുമാണ് അവാര്‍ഡുകള്‍ നൽകുക. സ്വദേശിവല്‍ക്കരണ നയങ്ങൾ വിജയകരമായി നടപ്പാക്കുന്നതിനാണ് അവാര്‍ഡ് പ്രഖ്യാപിച്ചതെന്ന് യുഎഇ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രി ഡോ. അബ്ദുല്‍ റഹ്മാന് അല്‍ അവാര് പറഞ്ഞു.