യുഎഇയിൽ ഇന്ന് പൊതുവേ നല്ല കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചിലപ്പോൾ ഭാഗികമായി മേഘാവൃതമാകാൻ സാധ്യതയെന്നും മുന്നറിയിപ്പ്.
രാജ്യത്ത് താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. അബുദാബിയിൽ 38 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 37 ഡിഗ്രി സെൽഷ്യസിലേക്കും മെർക്കുറി ഉയരുമെന്നാണ് റിപ്പോർട്ട്.
മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ദൃശ്യപരത കുറയുമെന്ന് അതോറിറ്റി അറിയിച്ചു.രാവിലെ 9 മണി വരെ പലയിടത്തും ദൃശ്യപരത നന്നേ കുറയാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
തിങ്കളാഴ്ച രാവിലെ ഈർപ്പമുള്ളതായിരിക്കും, ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്, അബുദാബിയിലും ദുബായിലും ഈർപ്പത്തിൻ്റെ അളവ് 5 മുതൽ 65 ശതമാനം വരെ ആയിരിക്കും.
നേരിയതോ മിതമായതോ ആയ കാറ്റ് വീശാനാണ് സാധ്യത. ഇത് പകൽ സമയത്ത് പൊടി വീശാൻ കാരണമാകും.
അറബിക്കടലിലും ഒമാൻ കടലിലും സ്ഥിതി നേരിയ തോതിൽ ആയിരിക്കും.