ദുബായ്: 65 ടണ്ണിലേറെ ഭാരമുള്ള ചരക്കുവാഹനങ്ങൾ യുഎഇയിൽ റോഡുകളിൽ നിന്നും നിരോധിച്ച് ഭരണകൂടം. യുഎഇ ക്യാബിനറ്റിൻ്റെ തീരുമാനം അനുസരിച്ചാണ് ഭീമൻ ഭാരവാഹനങ്ങൾ റോഡിലിറങ്ങുന്നത് വിലക്കിയിരിക്കുന്നത്. അടുത്ത വർഷം മുതൽ നിരോധനം പ്രാബല്യത്തിൽ വരും.
റോഡുകളുടെ സംരക്ഷണത്തിനും അപകടങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് പുതിയ പരിഷ്കാരമെന്ന് അധികൃതർ അറിയിച്ചു. യുഎഇ വൈസ് പ്രസിഡൻ്റ് പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മാക്തൂമിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. ഇതോടൊപ്പം രാജ്യത്തെ ജലവിതരണം, വൈദ്യുതി എന്നിവയുടെ ഉപഭോഗം സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ ഒരു ഫെഡറൽ റെഗുലേറ്ററെ നിയമിക്കാനും ക്യാബിനറ്റ് യോഗം തീരുമാനിച്ചു.
യുഎഇയിൽ ഫെഡറൽ ഗവർണ്മെൻ്റ് ജീവനക്കാർക്കായി പുതിയ റിവാർഡ്സ് – ഇൻസെൻ്റീവ് പ്ലാനും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പ്രഖ്യാപിച്ചു. ഏറ്റവും സുതർഹ്യമായ സേവനം നടത്തുന്ന ഉദ്യോഗസ്ഥരെ മൂന്ന് വിഭാഗമായി തിരിച്ചാവും പാരിതോഷികം നൽകുക.