പരിസ്ഥിതി സൗഹൃദ ഊർജ്ജ ഉൽപ്പാദന മേഖലയിൽ 100 ശതകോടി ഡോളർ നിക്ഷേപിക്കുന്നതിനുള്ള ക്ലീൻ എനർജി പദ്ധതിയുടെ കരാറിൽ യു എ ഇ യും യു എസും ഒപ്പുവച്ചു. 2025 ഓടെ ആഗോളതലത്തിൽ 100 ജിഗാവാട്ട് ശുദ്ധമായ ഊർജം ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം.
യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിൽ അബുദാബി ഇന്റർനാഷണൽ പെട്രോളിയം എക്സിബിഷൻ ആൻഡ് കോൺഫറൻസിലാണ് ഇരു രാജ്യങ്ങളും കരാർ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തത്. യു എ ഇ വ്യവസായ അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രി ഡോ. സുൽത്താൻ അൽ ജാബറും യു എസ് പ്രത്യേക ദൂദനും സ്പെഷ്യൽ പ്രസിഡഷ്യൽ കോ ഓർഡിനേറ്ററുമായ ആമോസ് ഹോസ്റ്റീഷനുമാണ് കരാറിൽ ഒപ്പുവച്ചത്.
2025 ഓടെ കാർബൺ പുറന്തള്ളുന്നത് കുറയ്ക്കാൻ നെറ്റ് സീറോ എമിഷൻ എന്ന ലക്ഷ്യത്തിലേക്ക് പരസ്പരം സഹായിക്കാനും കൂടിക്കാഴ്ചയിൽ ധാരണയായി. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുമെന്ന് ഡോ. സുൽത്താൻ അൽ ജാബർ പ്രസ്ഥാവിച്ചു.