കൊൽക്കത്തയിലേക്കുള്ള വിമാനങ്ങൾ 2023 മാർച്ച് 26 മുതൽ പുനരാരംഭിക്കുമെന്ന് എത്തിഹാദ് എയർവേസ്. നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് അബുദാബിയിൽ നിന്ന് ഏഴ് പ്രതിവാര നോൺസ്റ്റോപ്പ് സർവീസുകൾ ആരംഭിക്കും.
എയർബസ് എ 320 എയർക്രാഫ്റ്റ് ഉപയോഗിച്ചാണ് ഫ്ളൈറ്റുകൾ പ്രവർത്തിപ്പിക്കുക. ബിസിനസ് ക്ലാസിലെ എട്ട് സീറ്റുകളിലും ഇക്കണോമിയിൽ 150 സീറ്റുകളിലും ഇത്തിഹാദിന്റെ സേവനം ലഭിക്കും.
കൊൽക്കത്തയിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിക്കുന്നതോടെ ഇത്തിഹാദിന്റെ നെറ്റ്വർക്ക് വിപുലമായി. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിലായി 14 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് ഇത്തിഹാദ് പറക്കുന്നത്.