കോട്ടയത്ത് ടൗണ്‍ പ്ലാനിങ് ഓഫീസ് നിർമാണത്തിൽ പിഡബ്ല്യുഡിക്ക് ഗുരുതര വീഴ്ച. ഒന്നര കിലോമീറ്ററിനുള്ളിൽ ഒരേ സമയം ഒരു ഓഫീസിനായി രണ്ട് കെട്ടിടങ്ങൾ നിർമിച്ചതാണ് വിവാദമായത്. ബിൽ മാറാനെത്തിയപ്പോളാണ് തിരിച്ചറിഞ്ഞത്. അതോടെ ഒരു കെട്ടിടത്തിന്റെ നിര്‍മാണം നിര്‍ത്തി.
രണ്ട് കെട്ടിടങ്ങൾക്കായി 2 കോടിയോളം രൂപയാണ് ചെലവിട്ടത്. നിര്‍മാണത്തില്‍ സംഭവിച്ച വീഴ്ച്ചയ്ക്ക് റവന്യു വകുപ്പ് വിശദീകരണം നല്കി. പൊതുമരാമത്ത് (പിഡബ്ല്യുഡി) ചീഫ് എന്‍ജിനീയറുടെ ഓഫിസിനുണ്ടായ വീഴ്ച്ചയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് വകുപ്പിന്റെ വിശദീകരണം.
എന്നാല്‍ ഹെഡ് ഓഫ് അക്കൗണ്ട് തെറ്റായി രേഖപ്പെടുത്തിയതാണ് പിഴവിന് കാരണമെന്ന് പിഡബ്ല്യുഡി പ്രതികരിച്ചു. നിലവില്‍ ടൗണ്‍ പ്ളാനിങ് ഓഫീസനെ ഒഴിവാക്കി കെട്ടിടത്തിന് പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ആറിയിച്ചു.