പ്രശസ്ത ഹിന്ദി ടെലിവിഷൻ നടി വൈഭവി ഉപാധ്യായ വാഹനാപകടത്തിൽ മരിച്ചു. ഹിമാചൽ പ്രദേശിലെ ബഞ്ചാറിൽ ഇന്നലെയായിരുന്നു അപകടം. പ്രതിശ്രുത വരൻ ജയ്ൻ സുരേഷ് ഗാന്ധിയ്ക്കൊപ്പം യാത്ര ചെയ്യവെയാണ് സംഭവം. സാരാഭായ് Vs സാരാഭായ് എന്ന ടിവി ഷോയിൽ ജാസ്മിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് വൈഭവി ഉപാധ്യായ പ്രശസ്തയായത്. ഈ ഷോയുടെ പ്രൊഡ്യൂസർ ജെഡി മജീതിയയാണ്
വൈഭവി ഉപാധ്യായയുടെ മരണവാർത്ത പുറത്തു വിട്ടത്.
യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടപ്പെട്ട ആളായിരുന്നു വൈഭവി, പ്രതിശ്രുത വരൻ ജയ്ൻ സുരേഷ് ഗാന്ധിയ്ക്കൊപ്പം ഹിമാചലലിലേക്കുള്ള യാത്രയിലാണ് അവളെ ഇപ്പോൾ മരണം കവർന്നെടുത്തത്. തീർത്ഥൻ വാലി റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഇവരുടെ ഫോർച്യൂണർ കാർ ബഞ്ചാറിനടത്തുള്ള സിദ്ധ്വിയിൽ വച്ച് നിയന്ത്രണം തെറ്റി അൻപതടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു. അവളുടെ സംസ്കാരം ബുധനാഴ്ച രാവിലെ രണ്ട് മണിക്ക് മുംബൈയിൽ നടക്കും *- ജെഡി മജീതി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
അപകടത്തിന് പിന്നാലെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തി. വൈഭവിയെ കാറിൽ നിന്നും പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സാരമായ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച ജയ്ൻ സുരേഷ് ഗാന്ധി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. വൈഭവിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
സാരാഭായി Vs സാരാഭായിയെ കൂടാതെ, വൈഭവി ഉപാധ്യായ ക്യാ കസൂർ ഹേ അംല കാ, ഡിജിറ്റൽ സീരീസായ പ്ലീസ് ഫൈൻഡ് അറ്റാച്ച്ഡ്, ദീപിക പദുക്കോണിന്റെ ചിത്രമായ ഛപാക്, 2023-ൽ പുറത്തിറങ്ങിയ തിമിർ എന്നിവയിലും വൈഭവി അഭിനയിച്ചിട്ടുണ്ട്. ഗുജറാത്തി നാടകരംഗത്ത് കഴിവ് തെളിയിച്ച ശേഷമാണ് വൈഭവി മിനിസ്ക്രീനിലേക്ക് എത്തിയത്.
RIP vaibhavi ???? pic.twitter.com/J8YNIQT3cw
— JDMajethia (@JDMajethia) May 24, 2023
Shocking! A very fine actress and a dear friend Vaibhavi Upadhyay, popularly known as “ Jasmine “ of Sarabhai vs Sarabhai passed away. She met with an accident in north a few hours back. Rest in peace Vaibhavi #SarabhaiVsSarabhai #Hatsoff @sats45 @TheRupali pic.twitter.com/I7clRrQeMq
— DEVEN BHOJANI (@Deven_Bhojani) May 23, 2023