സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ഇലക്ട്രിക്ക് കാർ സമ്മാനിച്ച് തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗൻ. തുർക്കിയിൽ ആഭ്യന്തരമായി നിർമ്മിച്ച ആദ്യത്തെ ഇലക്ട്രിക്ക് കാറായ ടോഗ് ആണ് തുർക്കി പ്രസിഡൻ്റ് സൽമാൻ രാജകുമാരന് സമ്മാനിച്ചത്.
സൗദ്ദിയിൽ സന്ദർശനത്തിന് എത്തിയപ്പോൾ ആണ് തുർക്കിയുടെ സ്നേഹസമ്മാനം പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗൻ സൽമാൻ രാജകുമാരന് നൽകിയത്. ജിദ്ദയിലെ അൽസലാം റോയൽ പാലസിൽ വച്ച് എർദോഗാനും ബിൻ സൽമാനും തമ്മിൽ നടന്ന നയതന്ത്ര ചർച്ചകൾക്ക് ശേഷമാണ് അപ്രതീക്ഷിതമായി ഈ സമ്മാനം രാജകുമാരന് എർദോഗൻ കൈമാറിയത്.
കൊട്ടാരത്തിന്റെ മുറ്റത്ത് നിർത്തിയിട്ട കാർ പിന്നീട് ഇരുനേതാക്കളും പരിശോധിക്കുകയും തുടർന്ന് സൽമാൻ രാജകുമാരൻ കാറിൻ്റെ ഡ്രൈവിംഗ് സീറ്റിലിരിക്കുകയും കോ പാസഞ്ചർ സീറ്റിൽ എർദോഗാനെ ഇരുത്തുകയും ചെയ്തു തുടർന്ന് ഈ കാറിൽ രാജകുമാരൻ പ്രസിഡൻ്റ് എർദോഗാനെ അദ്ദേഹം താമസിക്കുന്ന ഹോട്ടലിലേക്ക് കൊണ്ടു പോകുകയും ചെയ്തു.