കുട്ടികൾക്കുള്ള കോഡിങ് ക്ളാസ്സുകൾ ,ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിതബുദ്ധി,സ്മാര്‍ട് ഉപകരണങ്ങളുടെ വെർച്വൽ റിയാലിറ്റി ,ഡാറ്റ സയൻസ് അടക്കം ദൈനംദിന ജീവിതത്തിന് ആവശ്യമാകുന്ന ഒട്ടനവധി പഠനങ്ങളും നിർമ്മാണരീതികളും അടുത്തറിയുന്നതിന് ഡോക്സ്റ്റാ അവസരമൊരുക്കുന്നു . യു എ ഇ യിലെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സ്കോളർഷിപ്പിലൂടെ സൗജന്യമായാണ് ക്ളാസ്സുകൾ നൽകുന്നത്. ഒപ്പം സമയാനുസൃതമായി ഓൺലൈനിലും ക്ളാസ്സുകളും ഉണ്ടായിരിക്കും. ആരോഗ്യരംഗത്തെ രജിസ്റ്റേർഡ് വിദഗ്ധർ പാലിക്കേണ്ട നിയമങ്ങളും എഴുത്തു പരീക്ഷക്കുള്ള ട്രെയിനിങ്ങുമെല്ലാം ഡോക്സ്റ്റായിൽ ലഭ്യമാണ് .
അബുദാബിയിൽ പ്രവർത്തിക്കുന്ന ഡോക്സ്റ്റാ ലേണിംഗ് ഇൻസ്റ്റിറ്റ്യൂട്ട് യു എ ഇ യിലെ പ്രമുഖ ബിസിനസ്സ് ശൃംഖലയായ അൽ സാബി ഗ്രൂപ്പും ആയി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. വരും വർഷങ്ങളിൽ ജിസിസി രാജ്യങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കാനാണ് പദ്ധതിയെന്ന് ഡോക്ടർ ഡാനിഷ് സലിം പറഞ്ഞു .
രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനകരമായ രീതിയിൽ ക്ളാസ്സുകൾ വികസിപ്പിച്ചെടുത്തിരിക്കുന്നത് . ഡോക്ടർ ഡാനിഷ് സലിം നേതൃത്വം നൽകുന്ന ലേണിംഗ് സെൻ്റർ അബുദാബി ഇലക്ട്ര സ്ട്രീറ്റിലെ അൽ റീം പ്ലാസയിലാണ്.