സംസ്ഥാനത്ത് നാളെ മുതല്‍ എഐ ക്യാമറ വഴി പിഴയീടാക്കി തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ ക്യാമറയില്‍ പതിയുന്ന നിയമലംഘനങ്ങള്ലക്ക് പിഴ ഈടാക്കി തുടങ്ങും.
തിങ്കളാഴ്ച രാവിലെ മുതല്‍ നിയമം ലംഘിക്കുന്നവര്‍ക്ക് ചെലാന്‍ അയച്ചു തുടങ്ങും. ഇവര്‍ക്ക് ആവശ്യമെങ്കില്‍ പിഴയ്ക്കെതിരെ ജില്ലാ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാം. സംസ്ഥാനത്തെ 692 റോഡ് ക്യാമറകളാണ് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുക.
ഇരുചക്രവാഹനങ്ങളില്‍ കുട്ടികളെ കൊണ്ട് പോയാല്‍ തത്കാലം പിഴ ഈടാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ കത്തിന് കേന്ദ്രത്തിന്റെ മറുപടി കിട്ടുന്നത് വരെയാണ് സാവകാശമുള്ളത്. കേന്ദ്ര നിലപാടിന് ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം നാല് വയസിന് മുകളിലുള്ള കുട്ടികള്‍ ഹെല്‍മെറ്റ് ധരിക്കണമെന്നത് നിര്‍ബന്ധമാക്കി. പിഴ ഈടാക്കല്‍ ഓഡിറ്റിംഗിന് വിധേയമാണ്. പിഴയില്‍ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ല. കേന്ദ്ര മാനദണ്ഡം അനുസരിച്ചുള്ള ഇളവുകള്‍ മാത്രമേ അനുവദിക്കൂ എന്നും മന്ത്രി പറഞ്ഞു.
അതേസമയം ഇളവ് തേടി സംസ്ഥാനം കേന്ദ്രത്തിന് അയച്ച കത്തിന് ഇതുവരെ കേന്ദ്രം മറുപടി നല്‍കിയിട്ടില്ല.