തിരുവനന്തപുരം: കടൽ ഖനനം നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എൽഡിഎഫും യുഡിഎഫും സംയുക്ത പ്രക്ഷോഭത്തിലേക്കെന്ന് LDF കൺവീനർ ടി പി രാമകൃഷ്ണൻ.യുഡിഎഫ് സന്നദ്ധത അറിയിച്ചാൽ ശക്തമായ സമരവുമായി മുന്നോട്ടു പോകും. ഖനനത്തിനെതിരെ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എലപ്പുള്ളി ബ്രൂവറി വിഷയത്തിൽ ജലവിനിയോഗത്തെക്കുറിച്ച് പഠനം നടത്തണം. കുടിവെള്ളത്തെയും കൃഷിയെയും ബാധിക്കാത്ത രീതിയിൽ പദ്ധതി വേണമെന്നാണ് എൽഡിഎഫ് നിലപാടെന്നും ടി.പി. രാമകൃഷ്ണൻ