കെജിഎഫ് സീരിസിലൂടെ ഇന്ത്യയൊട്ടാകെ ഓളം സൃഷ്ടിച്ച കന്നഡ താരം യാഷ് നായകനാവുന്ന ടോക്സിക്ക് സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ് 2026 മാർച്ച് 19 ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും.
ഒരു അന്താരാഷ്ട്ര സിനിമാറ്റിക് അനുഭവമായിരിക്കും ടോക്സിക്ക് എന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം. ഹോളിവുഡ് സിനിമകളെ വെല്ലുന്ന മേക്കിംഗാണ് ചിത്രത്തിനെന്നും അവർ അവകാശപ്പെടുന്നു. ചിത്രത്തിൻ്റെ പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും കീഴിൽ വെങ്കട്ട് കെ. നാരായണയും യാഷും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമാണ് ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ് ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.