നിഞ്ചാ ട്രെയിനിംഗ് ചെയ്യുന്ന രസകരമായ വീഡിയോ പങ്കുവെച്ച് നടന് ടൊവിനോ തോമസ്. ‘Ninja training: avoiding banana peels since forever’, എന്ന ക്യാപ്ക്ഷനോട് കൂടിയാണ് ടൊവിനോ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് താരം വീഡിയോ പങ്കുവെച്ചത്.
അതേസമയം അന്വേഷിപ്പിന്‍ കണ്ടെത്തുമാണ് ടൊവിനോയുടേതായി ഇനി റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം.
ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഡാര്വിന് കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. സാധാരണ കുറ്റാന്വേഷണ കഥകളില്‍ നിന്നും വ്യത്യസ്തമായി അന്വേഷകരുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു കൊലപാതകം അന്വേഷിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കടന്ന് പോകുന്ന കാര്യങ്ങളെ കുറിച്ചാണ് സിനിമ പറഞ്ഞ് വെക്കുന്നതെന്ന് സംവിധായകന് എഡിറ്റോറിയലിനോട് പറഞ്ഞിരുന്നു. ഫെബ്രുവരി 9നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.
ഡോ.ബിജു സംവിധാനം ചെയ്ത അദൃശ്യ ജാലകങ്ങളാണ് അവസാനമായി തിയേറ്ററിലെത്തിയ ടൊവിനോ ചിത്രം. അജയന്റെ രണ്ടാം മോഷണം, നടികര്‍ തിലകം, ഐഡന്റിറ്റി തുടങ്ങിയവയാണ് ഇനി വരാനിരിക്കുന്ന ടൊവിനോ ചിത്രങ്ങള്‍.
View this post on Instagram