അധ്യാപകനായ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ പ്രതികളുടെ ശിക്ഷ വിധിച്ച് എന്‍.ഐ.എ കോടതി. ആദ്യ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തവും 50,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. രണ്ടാം പ്രതി സജില്‍, നാലാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ് എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.
9,11,12 പ്രതികളായ നൗഷാദ്, മൊയ്തീന് കുഞ്ഞ്, അയൂബ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷം തടവും വിധിച്ചു.
കേസില്‍ കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിച്ചിരുന്നു. ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. അഞ്ച് പേരെ വെറുതെ വിട്ടു. സജല്‍, നാസര്‍, നജീബ്, നൗഷാദ് മൊയ്തീന് കുഞ്ഞ്, അയൂബ് എന്നിവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. സജല്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ്. നാസര്‍ കേസില്‍ മുഖ്യ സൂത്രധാരനാണെന്നും കോടതി പറഞ്ഞു. നൗഷാദ്, മൊയ്തീന്, അയൂബ് എന്നിവര്‍ പ്രതികളെ ഒളിപ്പിച്ചതിനാണ് കുറ്റക്കാര്‍.
മുഖ്യ പ്രതി നാസര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ വധശ്രമവും ഗൂഢാലോചനയും തെളിഞ്ഞു. അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, ഷഫീക്ക്, മന്‍സൂര്‍ എന്നിവരെയാണ് വെറുതെ വിട്ടത്.
പ്രതികള്‍ക്കെതിരെ ഭീകര പ്രവര്‍ത്തനം അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞെന്ന് കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ വേദന എല്ലാവര്ക്കും ഇല്ലേ എന്ന് കോടതി പ്രതികളോട് ചോദിച്ചു. പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് എന്‍ഐഎ പറഞ്ഞു.
കൊച്ചി എന്‍.ഐ.എ കോടതിയാണ് രണ്ടാം ഘട്ട വിധി പുറപ്പെടുവിച്ചത്. സംഭവം ആസൂത്രണം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാവ് എം.കെ നാസര്‍, കുറ്റകൃത്യത്തിന് നേതൃത്വം നല്കിയ സവാദ് ഉള്‍പ്പെടെ 11 പ്രതികളുടെ വിചാരണ നേരത്തെ പൂര്‍ത്തിയായിരുന്നു.
ആദ്യഘട്ട വിചാരണയ്ക്ക് ശേഷം 37 പേരില്‍ 11 പേരെയാണ് ശിക്ഷിച്ചത്. ആദ്യഘട്ട കുറ്റപത്രത്തിന് ശേഷം അറസ്റ്റിലായവരുടെ വിചാരണയാണ് രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്.
തൊടപുഴ ന്യൂമാന്‍ കോളേജില്‍ ബികോം മലയാളം ഇന്റേര്‍ണല്‍ പരീക്ഷയ്ക്ക് തയ്യാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചക നിന്ദയുണ്ടെന്ന് ആരോപിച്ചാണ് പ്രതികള്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടാണ് കൃത്യം ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമെന്നും എന്‍.ഐ.എ കണ്ടെത്തി.
2010 ജൂലൈ നാലിനാണ് പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈ വെട്ടിയത്. വിവാദ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയതിനാണ് കൈവെട്ടിയത്. 2011 മാര്‍ച്ച് 9നാണ് എന്‍.ഐ.എ കേിസില്‍ അന്വേഷണം ഏറ്റെടുത്തത്. 2013 ജനുവരി 10ന് ആദ്യകുറ്റപത്രം സമര്‍പ്പിച്ചു.